kaivalya

മാന്നാർ : വാക്സിനേഷൻ എടുത്തതിനെ തുടർന്ന് പനി ബാധിച്ച് ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാന്നാർ കുരട്ടിശ്ശേരി കടമ്പാട്ട് കിഴക്കേതിൽ പാർവതിയുടെയും കായംകുളം ഒറ്റത്തെങ്ങിൽ കൊച്ചുമോന്റെയും ഒമ്പത് മാസം പ്രായമായ മകൾ കൈവല്യ ആണ് മരിച്ചത്. ഒമ്പതാം മാസത്തെ പ്രതിരോധ കുത്തിവയ്പ്പ് രണ്ട് ദിവസം മുമ്പാണ് നൽകിയത്. അന്ന് വൈകിട്ട് പനിയെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ പനി മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.