ചേർത്തല: ആക്രിപെറുക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ സ്‌കൂൾ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ ചേർത്തല പ്രത്യേക അതിവേഗ കോടതി വെറുതെ വിട്ടു. ആരിഫുൾ ഇസ്ലാം, ഷാമിൻ എന്നിവരെയാണ് വെറുതെവിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ വി.ജെ.നിസാർ അഹമ്മദ്,കെ.പി.അനുപമ എന്നിവർ ഹാജരായി.