tur

തുറവൂർ : നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ നിയമ പ്രകാരം ജയിലിൽ അടച്ചു. എഴുപുന്ന തെക്ക് വല്ലേത്തോട് കണ്ടത്തിച്ചിറ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (വട്ടാൻ ഉണ്ണി -42) കുത്തിയതോട് എസ്.എച്ച്.ഒ എം. അജയ്മോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇതോടെ 6 മാസത്തിനുള്ളിൽ കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വല്ലേത്തോട് ഭാഗത്ത് നിന്ന് 3 പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിലും ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലും കൊലപാതക ശ്രമം, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അടക്കമുള്ള ഒട്ടേറെ കേസുകളിൽ പ്രതിയാണ്.