
ആലപ്പുഴ: 15 മുതൽ 18 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് ഇന്നലെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷ്യൽ അസംബ്ലിയും, ശാസ്‌ത്രോത്സവ പതാക ഉയർത്തലും, പോസ്റ്റർ പതിക്കലും നടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ, ചുമതലയുള്ള മറ്റ് അദ്ധ്യാപകർ തുടങ്ങിയവരുടെ പങ്കാളിത്തവും സഹകരണവുമുണ്ടായി. ശാസ്ത്രമേളയുടെ പ്രചരണം പൊതുസമൂഹത്തിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.