kadapp

ആലപ്പുഴ: കടപ്പുറം വനിതാ ശിശു ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ മന്ത് രോഗ ദിനാചരണം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.എസ്.ശ്യാമമോൾ ഉദ്ഘാടനം ചെയ്തു. ഡോ.ആനി വിജി അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.ജയകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഴ്‌സിംഗ് സൂപ്രണ്ട് നിർമ്മല അഗസ്റ്റിൻ, സീനിയർ നഴ്‌സിംഗ് ഓഫീസർ എസ്.വിനീത എന്നിവർ സംസാരിച്ചു. നഴ്‌സിംഗ് ഓഫീസർ ബിസ്മി സുനീർ നന്ദി പറഞ്ഞു. തുടർന്ന് സ്‌കിറ്റ് അടക്കമുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി