
ആലപ്പുഴ: കെട്ടിട ഉടമ വാടകയ്ക്ക് മേൽ ജി.എസ്.ടി അടച്ചില്ലെങ്കിൽ ആ നികുതി രജിസ്റ്റേർഡ് വ്യാപാരി അടയ്ക്കണമെന്ന നിബന്ധനയ്ക്കെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനവ്യാപക സമരത്തിന്റെ ഭാഗമായി ജില്ലയിൽ ധർണ നടത്തും. ഇന്ന് രാവിലെ 10ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് വൈ.എം.സി.എ ജംഗ്ഷനിലെ ജി.എസ്.ടി ഓഫീസിലേക്ക് പ്രതിഷേധ ജാഥ സംഘടിപ്പിക്കും. ധർണ്ണ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സൂര്യ സുവി, മുബാറക്ക് ചില്ലീസ്, അഫ്സൻ ക്ലാസിക്ക്, മുഹാമ്മദ് കോയ, മനാഫ്.എസ്.കുബാബ, നാസർ.ബി.താജ് തുടങ്ങിയവർ പങ്കെടുത്തു.