s

ആലപ്പുഴ : മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നതിനാലാണ് മുമ്പ് ആലപ്പുഴയിലെ സീ പ്ലെയിൻ പദ്ധതിയെ എതിർത്തതെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ഇപ്പോഴും നിലപാടിൽ മാറ്റമില്ല. പദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിക്കരുത്. ചർച്ചകളില്ലാതെയാണ് യു.ഡി.എഫ് സർക്കാർ സീ പ്ലെയിൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത് മത്സ്യബന്ധനം നടക്കാത്ത സ്ഥലങ്ങളിലാണ്. ടൂറിസവും മത്സ്യബന്ധനവും ഒരുപോലെ സംരക്ഷിക്കപ്പെടണം.2013ൽ ആലപ്പുഴയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ സമരത്തിന് നേതൃത്വം നൽകിയവരിലൊരാൾ ചിത്തരഞ്ജനായിരുന്നു.