ആലപ്പുഴ: കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് അനുവദിച്ചിട്ടുള്ള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളിൽ, അക്ഷയ മുഖേന ആധാർ അപ്‌ഡേറ്റ് ചെയ്തതിനു ശേഷവും ഇ-പോസ് മെഷീനിൽ കൈവിരൽ പതിച്ച് ഇ- കെ.വൈ.സി മസ്റ്ററിംഗ് നടത്താൻ കഴിയാത്ത കുട്ടികൾ, വിരലടയാളം പതിയാത്ത മുതിർന്നവർ എന്നിവർക്കായി ഐറിസ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് ക്യാമ്പ് നടത്തും. ഇന്ന് മുതൽ 18 വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ മങ്കൊമ്പിലെ മിനി സിവിൽ സ്റ്റേഷനിലെ കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിലാണ് ക്യാമ്പ്.