sg

ആലപ്പുഴ : കഴിഞ്ഞ 39 വർഷങ്ങളായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന തൃക്കുന്നപുഴ പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്‌പെൻസറിക്ക് ആറു സെന്റ്‌ സ്ഥലം വിട്ടുനൽകി റിട്ട.ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എസ്.പ്രസന്നൻ. ഡിസ്പെൻസറിക്ക് സ്വന്തമായി സഞ്ഞഥലമില്ലാത്തതിനാലാണ് കെട്ടിടമടക്കം നിർമ്മിക്കാൻ കഴിയാതിരുന്നത്. ഇതറിഞ്ഞാണ് തന്റെ കുടുംബസ്വത്തിൽ നിന്ന് ആറ് സെന്റ് നൽകാൻ പ്രസന്നൻ തയ്യാറായത്. സ്ഥലത്തിന്റെ ദാനാധാരം തൃക്കുന്നപുഴ ഗ്രാമപഞ്ചായത്തു പ്രഡിഡന്റ് വിനോദ് പാണ്ഡവത്തിന് കൈമാറി. പഞ്ചായത്ത്‌ സെക്രട്ടറി രഘുലാൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിയാർ, വാർഡ് മെമ്പർ ദിവ്യ, മെഡിക്കൽ ഓഫീസർ ഡോ.ശേഷനാഗ്, ഡോ, വത്സല പ്രസന്നൻ പഞ്ചായത്ത്‌ മെമ്പർമാർ എന്നിവർ പങ്കെടുത്തു.