hj

ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾക്കായി നിയമ സേവന അതോറിട്ടികൾ നടപ്പാക്കുന്ന വിവിധ പരിപാടികൾ, സ്‌കീമുകൾ, സൗജന്യ നിയമ സഹായങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്തു. നിയമ സേവന അതോറിട്ടി സെക്രട്ടറി സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) പ്രമോദ് മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ അബീൻ.ഒ, എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജ്, ആർ.ടി.ഒ ദിലു എന്നിവർ സംസാരിച്ചു.