അമ്പലപ്പുഴ: വ്യാസമഹാസഭയുടെ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നാളെ പുറക്കാട് വേണുഗോപാല ദേവസ്വം ബിൽഡിംഗിൽ രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.7 മുതൽ വിഷ്ണു സഹസ്രനാമജപം. 9 മുതൽ സനൂജ മധു നീർക്കുന്നത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നാരായണീയ പാരായണം. വൈകിട്ട് 3ന് വ്യാസസ്മരണയോടെ ഉദ്ഘാടന മഹാസഭ സംസ്ഥാന രക്ഷാധികാരി സംപൂജ്യ സ്വാമി ഗോരഖ്നാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. വ്യാസ പ്രതിഷ്ഠയും ചങ്ങനാശേരി അമൃതാനന്ദമയി മഠാധിപതി സ്വാമിനി നിഷ്ഠാ മൃതപ്രാണയുടെ മുഖ്യകാർമ്മികത്വത്തിൽ അമ്മക്കൊരു ദക്ഷിണ എന്ന പേരിൽ നൂറുകണക്കിന് അമ്മമാർക്ക് മാതൃവന്ദനവും നടത്തും.ചടങ്ങിൽ മുതിർന്ന ധീവരസഭാംഗങ്ങളെ ആദരിക്കും. റിട്ട. ജില്ലാ ജഡ്ജി എസ്.സോമൻ മുഖ്യപ്രഭാഷണം നടത്തും .സജീവൻ ശാന്തി സ്വാഗതം പറയും.