
ആലപുഴ: ഒരു മരം മുറിക്കുമ്പോൾ പത്ത് തൈവയ്ക്കണം എന്ന സന്ദേശമുയർത്തി ജനറൽ ആശുപത്രി വളപ്പിൽ തൈ നട്ടു. സ്വച്ഛതാ ഹി സേവായുടെയും ആശുപത്രി ഹരിത വത്കരണത്തിന്റെയും ഭാഗമായാണ് തൈകൾ വച്ചുപിടിപ്പിക്കുന്നത്. തൈനടീൽ ഉദ്ഘാടനം വനം വകുപ്പ് ആലപ്പുഴ സെക്ഷൻ ഓഫീസർ മനോജ് കുമാർ നിർവഹിച്ചു. സ്വച്ഛതാ ഹി സേവാ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ, ആർ.എം.ഒ ഡോ.എം.ആഷ, എ.ആർ.എം.ഒ ഡോ.സെൻ, ലേ സെക്രട്ടറി ടി.സാബു, നഴ്‌സിംഗ് സൂപ്രണ്ട് റസി പി.ബേബി തുടങ്ങിയവർ നേതൃത്വം നൽകി.