tur

അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ മെഡിക്കൽ ക്യാമ്പ് പ്രസിഡന്റ് ആർ.പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.കെ. മധുക്കുട്ടൻ അദ്ധ്യക്ഷനായി. വാർഡ് അംഗം സി.എസ്.അഖിൽ, അനുമോൾ, ഡോ.നിഖിൽ ബാബു തുടങ്ങിയവർ സംസാരിച്ചു.