
അരൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു.അരൂർ ഗവ.ഹൈസ്കൂളിൽ മുതിർന്ന പെൻഷൻകാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എ.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. 80 വയസ് തികഞ്ഞ അംഗങ്ങളെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജപ്പൻ പിള്ള, സെക്രട്ടറി കെ.പ്രകാശൻ, ട്രഷറർ എം.പി.അശോകൻ, വൈസ് പ്രസിഡന്റ് കെ.രാധാമണി, യൂണിറ്റ് കോ- ഓർഡിനേറ്റർ എസ്.കരുണാകരൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി മോഹൻദാസ് സ്വാഗതവും സാംസ്ക്കാരിക സമിതി കൺവീനർ എൽ.എസ്.അശോക് കുമാർ നന്ദിയും പറഞ്ഞു.