
മുഹമ്മ: എം.ജി യൂണിവേഴ്സിറ്റി വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ 71കിലോ വിഭാഗത്തിൽ മുഹമ്മ സ്വദേശിനി അനാമിക അജിത്തിന് സ്വർണം. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ ദേശീയ സ്കൂൾ മീറ്റിലും സംസ്ഥാന മത്സരത്തിലും ഉൾപ്പെടെ സ്വർണം, വെള്ളി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. അനാമിക വി.സവിനയന്റെ ശിക്ഷണത്തിൽ എ.ബി.വി ജിമ്മിലാണ് പരിശീലനം. മുഹമ്മ ആര്യക്കര ആലയ്ക്കൽവെളി അജിത് - ഷീന എന്നിവരാണ് മാതാപിതാക്കൾ.