s

ആലപ്പുഴ: വൃശ്ചിക വേലിയേറ്റവുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉപ്പുവെളളം കയറുന്നത് ഒഴിവാക്കുന്നതിനായി തണ്ണീർമുക്കം ബണ്ടിന്റെ 28 ഷട്ടറുകൾ വേലിയേറ്റത്തിന്റെ തോതനുസരിച്ച് 12 മുതൽ ക്രമീകരിക്കാൻ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംതീരുമാനിച്ചു. തോമസ് കെ.തോമസ് എം.എൽ.എ പങ്കെടുത്തു. ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വളളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് കോട്ടയം, ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഉറപ്പു വരുത്തണം.