ആലപ്പുഴ: റെയിൽവേ മെയിൽ സർവീസ് (ആർ.എം.എസ്) ഓഫീസ് ഡിസംബർ 7 മുതൽ അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് അയച്ച കത്തിൽ കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകൾക്കുള്ള തപാൽ വിതരണത്തിൽ ആലപ്പുഴ ആർ.എം.എസ് പ്രധാന പങ്കാണ് വഹിക്കുന്നത്. രാജ്യവ്യാപകമായി 200 ആർ.എം.എസ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ ആർ.എം.എസ് അടയ്ക്കാനുള്ള നീക്കം.