
ആലപ്പുഴ: കിടങ്ങാംപറമ്പ്-മുല്ലക്കൽ ചിറപ്പ് ഉത്സവത്തിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും വിവിധ ക്ഷേത്ര ഭാരവാഹികളുടെയും യോഗം കിടങ്ങാംപറമ്പ് ഓഡിറ്റോറിയത്തിൽ നടന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ, അലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, പൊലീസ്,ഫയർഫോഴ്‌സ്, ട്രാഫിക് വിഭാഗം മേധാവികൾ, റോഡ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കിടങ്ങാംപറമ്പ് ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു.