ചേർത്തല: കേരള യുക്തവാദി സംഘം താലൂക്ക് സമ്മേളനവും ഹ്യൂമനിസ്റ്റ് യൂത്ത് മൂവ്‌മെന്റ് സർഗസായാഹ്നവും നടത്തി.ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അഡ്വ.രാജഗോപാൽ വാകത്താനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.പി.ജി.ലെനിൻ അദ്ധ്യക്ഷനായി.രാജീവ് ചാർവാകം,എസ്.അഭിലാഷ്,സന്തോഷ് മാനസം എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.കൃഷ്ണൻ വേലഞ്ചിറ,സോമൻ.കെ.വട്ടത്തറ,ഡി.പ്രകാശൻ,പി.പി.മധു എന്നിവർ സംസാരിച്ചു.സർഗസായാഹ്നത്തിൽ എച്ച്.വൈ.എം സംസ്ഥാന പ്രസിഡന്റ് എസ്.സജിത്ത് ഉദ്ഘാടനം ചെയ്തു.പി.എം.മനീഷ അദ്ധ്യക്ഷയായി.പി.എം മിഡാഷ സ്വതന്ത്രചിന്തയും പെണ്ണിടങ്ങളും എന്ന വിഷയം അവതരിപ്പിച്ചു.രാജശ്രീ, മീരാ ഉണ്ണികൃഷ്ണൻ എന്നിവർ ചർച്ച നയിച്ചു.