
അമ്പലപ്പുഴ : ലയൺസ് ക്ലബ്ബ് ഒഫ് ആലപ്പി ഗ്രേറ്റർ ലോകസമാദാന സന്ദേശം ആസ്പദമാക്കി 11നും 13നും ഇടയിലുള്ള വിദ്യാർത്ഥികൾക്കായി പീസ് പോസ്റ്റർ മത്സരം കളർകോട് യു. പി സ്കൂളിൽ സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു . ലയൺസ് ക്ലബ്ബ് പ്രസിഡന്റ് നാഗകുമാർ അദ്ധ്യക്ഷനായി. എം.സോണൽ ചെയർമാൻ ഷീൻ ജോസഫ്, ട്രഷറർ നിഖിൽ വർഗീസ്, സ്കൂൾ എസ്.എം.സി ചെയർമാൻ സത്താർ, സ്കൂൾ അദ്ധ്യാപിക സുമ, റീന എന്നിവർ പങ്കെടുത്തു.45 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവർക്കും സിർട്ടിഫിക്കറ്റ് നൽകി.