photo

പൂച്ചാക്കൽ:പള്ളിപ്പുറം നെഹ്റു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന 12-ാംമത് നാടകോത്സവം സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ അഡ്വ.സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. നെഹ്റു ഫൗണ്ടേഷൻ പ്രസിഡന്റ് വി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.പ്രതുലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.എസ്.രാജേഷ്,പി.ടി.രാധാകൃഷ്ണൻ,ആർ.സാബു, അപ്പുക്കുട്ടൻ നായർ,മുരളി മഠത്തറ, എം.ആർ രാജേഷ്,അരവിന്ദൻ മാക്കേക്കടവ് എന്നിവർ സംസാരിച്ചു.