photo

ചാരുംമൂട് : കായംകുളം സബ് ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി 25-ാം തവണയും ഓവറോൾ നിലനിർത്തിയതിന്റെ ഭാഗമായി താമരകുളം വി.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി.

പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, എച്ച്.എം എസ്.സഫീന ബീവി, ഡെപ്യൂട്ടി എച്ച്.എം ടി.ഉണ്ണികൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ എം.എച്ച് അനീസ് മാലിക്, ശ്രീകല, മാതൃസംഗമം കൺവീനർ അൽഫീന ഷനാസ്,ബി.കെ ബിജു,വീണ ചന്ദ്രൻ, കെ.ആർ.മീര, കെ.ജയകൃഷ്ണൻ,കെ.ജി.അശോകൻ, പി.എസ്.ഗിരീഷ് കുമാർ, സി.എസ്.ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.