photo

ചാരുംമൂട് : താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കേഡറ്റുകൾ നൂറനാട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചും പൊലീസ് സേവനങ്ങളെക്കുറിച്ചും എസ്.എച്ച്.ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ വിശദീകരിച്ചു.സബ് ഇൻസ്‌പെക്ടർ സുഭാഷ് ബാബു, സി.പി.ഒമാരായ ഷിനു വർഗ്ഗീസ്, സന്തോഷ് മാത്യു, ശരത് എന്നിവർ ക്ലാസ് നയിച്ചു. കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ആർ.അനിൽകുമാർ, പി.വി.പ്രീത, ഡി.ഐമാരായ കലേഷ്, പ്രസന്നകുമാരി, ജംഷാദ് എന്നിവർ പങ്കെടുത്തു.