ph

കായംകുളം: കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലാൽവർഗീസ് കല്പകവാടി അനുസ്മരണം കാർത്തികപ്പള്ളിയിൽ നടന്നു.

കൊല്ലം ഡി.സി.സി പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, മുഞ്ഞിനാട്ടു രാമചന്ദ്രൻ,ബിജു തണൽ. ജോർജ് ജേക്കബ്,അലക്സ് മാത്യു, ഭരണിക്കാവ് വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.