kssu

ഓച്ചിറ: കേരള സ്റ്റേറ്റ് സർവീസ് യൂണിയൻ ദേവികുളങ്ങര യൂണിറ്റ് കുടുംബമേളയും വിദ്യാഭ്യാസ അവാർഡ് വിതരണവും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും ചവറ ഫാമിലികോർട്ട് ഡിസ്ട്രിക്ട് ജ‌ഡ്ജ് വി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എൽ ജയകുമാർ അദ്ധ്യക്ഷനായി. ജോ.സെക്രട്ടറി വരവിള ശ്രീനി ഈശ്വരപ്രാർത്ഥന നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് എൻ. വിജയൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം വി.ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി പത്തിയൂർ ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം പുതുപ്പള്ളി സെയ്ത്, ബ്ലോക്ക് ട്രഷറർ എം.രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് രക്ഷാധികാരി എസ്.ഹരിദാസൻ മുതിർന്ന പൗരന്മാരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി വി.ഹരികുമാർ സ്വാഗതവും യൂണിറ്റ് ട്രഷറർ എസ്.തുളസീധരൻ നന്ദിയും പറഞ്ഞു.