
ആലപ്പുഴ: മത്സരാധിഷ്ഠിത കാലത്ത് കേരളത്തിലെ യുവാക്കൾക്ക് മുൻനിരയിലെത്താൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കണമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ്, സംസ്ഥാന നൈപുണ്യ വികസന മിഷൻ(കെയ്‌സ്) മാനേജിങ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, സബ് കളക്ടർ സമീർ കിഷൻ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ലിറ്റി മാത്യു, കെയ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.വി.വിനോദ്, എം.മാലിൻ, സുബിൻദാസ്, ആർ.അനൂപ്,ആർ.കെ.ലക്ഷ്മിപ്രിയ എന്നിവർ സംസാരിച്ചു.