s

മാവേലിക്കര: ആർ.എസ്.എസ് ചെങ്ങന്നൂർ സംഘജില്ല കാര്യാലയ ഉദ്ഘാടനം നാളെ രാവിലെ 11.40ന് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ.വന്നിയ രാജൻ നിർവ്വഹിക്കും. രണ്ട് നിലകളായി മനോഹരമായി നിർമ്മിച്ച കാര്യാലയ നിർമ്മാണം രണ്ട് വർഷത്തിന് മുൻപാണ് ആരംഭിച്ചത്. കഴിഞ്ഞ 76 വർഷക്കാലമായി മാവേലിക്കര കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ആർ.എസ്.എസ്. സെൻട്രൽ സ്കൂൾ, സേവാ മന്ദിരങ്ങൾ, ഉൾപ്പെടെ നിരവധി പ്രോജക്ടുകൾ സാധ്യമാക്കിയിരുന്നു. ഇപ്പോഴാണ് മാവേലിക്കയിൽ ഒരു കാര്യാലയം നിർമ്മിക്കുന്നത്.