s

ആലപ്പുഴ: മഹാരാഷ്ട്രയിലെ പൂനെയിൽ വെച്ച് ഡിസംബർ ഒന്ന് മുതൽ ആറ് വരെ നടക്കുന്ന 44ാമത് ജൂനിയർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ആൺ - പെൺ കേരള റോവിംഗ് ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 15ന് രാവിലെ 7ന് ആലപ്പുഴ സായി വാട്ടർ സ്പോർട്ട്സ് സെന്ററിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള കായികതാരങ്ങൾ വയസ്സ് തെളിയിക്കുന്ന (01.01.2007ന് ശേഷം ജനിച്ചവർ) സർട്ടിഫിക്കറ്റുമായി എത്തിച്ചേരണമെന്ന് കേരള റേസ് ബോട്ട് ആൻഡ് അമച്ച്വർ റോവിംഗ് അസോസിയേഷൻ സെക്രട്ടറി ജി.ശ്രീകുമാരക്കുറുപ്പ് അറിയിച്ചു. വിവരങ്ങൾക്ക്: 9526982590, 9030576168.