ചമ്പക്കുളം : പൊന്മന കാട്ടിൽ മേക്കതിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ 16 മുതൽ 27വരെ നടക്കുന്ന വൃശ്ചിക ചിറപ്പ് മഹോത്സവത്തിന് മുന്നോടിയായി തൃക്കൊടിയേറ്റിനുള്ള കൊടിക്കയറും കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് 9.30ന് തുറവൂർ പി. ഉണ്ണികൃഷ്ണൻ തന്ത്രിയുടെയും മേൽശാന്തി വിനോദ് ശാന്തിയുടെയും കാർമ്മികത്വത്തിൽ നടക്കും.