
മുതുകുളം : മുതുകുളം 731 നമ്പർ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം പ്രസിഡന്റ് എസ്.എസ് .സുനിൽ സൂര്യമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്നു. മുതിർന്ന സഹകാരി കെ.സുദിനനെ ആദരിച്ചു . എസ് .എസ് .എൽ .സി മുതൽ എം. ബി.ബി.എസ് വരെമികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . പതിനഞ്ചോളം അംഗങ്ങൾക്ക് ചികിത്സാ സഹായം നൽകി.കെ .സി.തോമസ്, പി .എസ്.അജിമോൻ, എസ് .ബസന്ത് , രജിതാ ചിത്രഭാനു, റീന ഷാജി, സെക്രട്ടറി എൽ. രേഖ തുടങ്ങിയവർ സംസാരിച്ചു