ചേർത്തല: ചേർത്തല മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ 2024ലെ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചവർക്ക് ക്യാഷ് അവാർഡും മെരിറ്റ് സർട്ടിഫിക്കറ്റും നൽകും. വിശദവിവരങ്ങൾ അടങ്ങുന്ന അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും 18നകം ഓഫീസിൽ നൽകണം. അസോസിയേഷനിൽ നിന്ന് പൊതുജനങ്ങൾക്ക് നൽകുന്ന ചികിത്സാ സഹായ എൻഡോവ്‌മെന്റുകൾക്കുള്ള അപേക്ഷകളും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം 18നകം ഓഫീസിൽ നൽകണം. 28ന് നടത്തുന്ന വാർഷിക പൊതുയോഗത്തിൽ ഇവ വിതരണം ചെയ്യും.