കായംകുളം: കായംകുളം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും രക്തപരിശോധനയും നാളെ രാവിലെ 10 മണിമുതൽ പുതിയിടം ലയൺസ് ക്ലബ്ബ് ഹാളിൽ നടക്കും. കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. റീജിയൺ ചെയർമാൻ മുരളി പിള്ള, വാർഡ് കൗൺസിലർ ടി.രഞ്ജിതം, രവികുമാർ കല്യാണിശ്ശേരിൽ, രവി നാഥ്, ജയശ്രീ പ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.