press

ആലപ്പുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകരോട്പ്രകടിപ്പിക്കുന്ന അവഹേളനാപരമായ നിലപാടിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെജില്ലാ കമ്മറ്റി പ്രതിഷേധ യോഗം നടത്തി. പ്രസ്സ് ക്ലബ്ബിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം കെ.യു.ഡബ്ല്യു..ജെ. ജില്ലാ പ്രസിഡന്റ് റോയി കൊട്ടാരച്ചിറ ഉദ്ഘാടനം ചെയ്തു. കേരള സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി എ.ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ ട്രഷറർ സുരേഷ് തോട്ടപ്പള്ളി, അബ്ദുൾ സലാം, പി.എ.മുഹമ്മദ് നസീർ, സന്ദീപ് സലിം, ഷിബിൻ ബഷീർ തുടങ്ങിയവർ സംസാരിച്ചു.