ചേർത്തല: ഐ.എം.എ ചേർത്തല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനമായ നാളെ ചേർത്തലയിലെ ആറ് ആശുപത്രികളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.കെ.വി.എം. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോ.വിനോദ് കുമാറും,ഗ്രീൻഗാർഡൻസിൽ ഡോ.സി.കെ.മാത്യുവും,കിൻഡറിൽ ഡോ.അരുണും, ഡോ.അനന്തനും,അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റലിൽ ഡോ.അരുണും,ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഡോ.ശ്യാംലാലും,ഗവ.താലൂക്ക് ആശുപത്രിയിൽ ഡോ.വിജയകുമാറും ബോധവത്കരണ പ്രഭാഷണം നടത്തും. അറിവ് പ്രചരിപ്പിച്ചും ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിച്ചും പ്രമേഹം ബാധിച്ചവരെ പിന്തുണച്ചും ലോകത്തെ ആരോഗ്യകരമായ സ്ഥലമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് ഐ.എം.എ ചേർത്തല ബ്രാഞ്ച് പ്രസിഡന്റ് ഡോ.അനിൽ വിൻസെന്റ്,സെക്രട്ടറി ഡോ.ജോൺ മാത്യു,ട്രഷറർ ഡോ.എം.എസ്. അഞ്ജു,സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ.അരുൺ നായർ എന്നിവർ അറിയിച്ചു.