കുട്ടനാട്: എസ്.എൻ. ഡി.പിയോഗം കുട്ടനാട് യൂണിയൻ 20-ാംമത് ശിവഗിരി- ഗുരുകുലം തീർത്ഥാടന പദയാത്ര സ്വാഗതസംഘം കമ്മിറ്റി 16ന് രൂപീകരിക്കും. ഉച്ചയ്ക്ക് 2ന് 3-ാം നമ്പർ നാരകത്ര ശ്രീസുബ്രമഹ്മണ്യ സ്വാമിക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കുും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം എം. പി പ്രമോദ് മുഖ്യപ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം എ.കെ.ഗോപിദാസ്,സൈബർ സേന യൂണിയൻ ചെയർമാൻ കെ.പി.സുബീഷ്, ശാഖ വൈസ് പ്രസിഡന്റ് എ. ജി.പ്രകാശൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.എൻ.ഷിനുമോൻ ,വൈദികയോഗം യൂണിയൻ വൈസ് പ്രസിഡന്റ് മോഹൻ ശാന്തി എന്നിവർ സംസാരിക്കും. ശാഖാ പ്രസിഡന്റ് പി.പി.റെജി സ്വാഗതവും ശാഖ സെക്രട്ടറി പി.ആർ.ഹരിദാസ് നന്ദിയും പറയും.