
ആലപ്പുഴ: ഗുരുധർമ്മ പ്രചാരകൻ ബേബിപ്പാപ്പളിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ച 2025ലെ പ്രതിമാസ ചതയദിന -ഷഷ്ഠിവ്രത കലണ്ടറിന്റെ വിതരണം കണിച്ചുകുളങ്ങര ദേവസ്വം ഗുരുക്ഷേത്ര സന്നിധിയിൽ നടന്നു. എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം കോട്ടയം ബിബിൻ ഷെന് ആദ്യകോപ്പി നൽകി ദേവസ്വം മാനേജർ മുരുകൻ പെരക്കൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബേബിപാപ്പാളിൻ, സുമ വിശ്വംഭരൻ, തങ്കമണി രവീന്ദ്രൻ, ബിന്നി കുട്ടനാട് എന്നിവർ സംസാരിച്ചു.