
കുട്ടനാട്: കേരളാകോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എം.ജേക്കബ് 13-ാംമത് അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് ചെയർമാൻ ബാബുവലിയവീടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അദ്ധ്യക്ഷനായി. സംസ്ഥാന ജന സെക്രട്ടറി ജി.കോശി മുഖ്യ പ്രഭാഷണം നടത്തി. ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, നൈനാൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.