hj

ആലപ്പുഴ : വ്യാപാരികൾക്ക് വാടകയ്ക്ക് മേൽ 18 ശതമാനം അധിക ജി.എസ്.ടി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.എസ്.ടി ഡിവിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ധർണ്ണ കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡൻറ് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനാഫ് കുബാബ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാസർ.ബി.താജ്, റോയി മഡോണ, വി.മുരളീധരൻ, എം.എ.കരീം, എസ്.കെ.നസീർ, കബീർ റഹ്മാനിയ, ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോളിച്ചൻ, എ.ഇ.നവാസ്, രാജേഷ് പടിപ്പുര, മുഹമ്മദ് കോയ, മോഹൻദാസ് എന്നിവർ സംസാരിച്ചു.