ഹരിപ്പാട്: ലോകപ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്‌ ഹരിപ്പാട് ഗ്രേറ്റർ, ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് ക്ലിനിക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണയക്യാമ്പ് നടക്കും. നാളെ രാവിലെ 8.30 ന് മുട്ടം ചൂണ്ടുപലക ജംഗ്ഷൻ, 9ന് മുട്ടം കുളം ജംഗ്ഷൻ, 9.45 ന് കാർത്തികപ്പള്ളി ജംഗ്ഷൻ, 11ന് ഹരിപ്പാട് മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കും.