എരമല്ലൂർ: അഖിലേന്ത്യാ സഹകരണ വാരാഘോഷം നാളെ മുതൽ 20വരെ ആഘോഷിക്കുവാൻ എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം ഭരണസമിതി യോഗം തീരുമാനിച്ചു. 14 ന് രാവിലെ 9ന് സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ പതാക ഉയർത്തും. വൈകിട്ട് 3ന് കളമശ്ശേരിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഘം പ്രതിനിധികൾ പങ്കെടുക്കും. നാളെ മുതൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു . എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പ്രമുഖ സഹകാരികൾ എന്നിവർ പരിപാടികളിൽ പങ്കെടുക്കുമെന്ന് സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ, സെക്രട്ടറി കെ.എം.കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.