
മുഹമ്മ: കോർത്തുശ്ശേരി ക്ഷേത്രത്തിനു സമീപമുള്ള ആളൊഞ്ഞ വീട്ടിൽ ചാരായം വാറ്റുകയായിരുന്ന സംഘത്തെ എക്സൈസ് പിടികൂടി. അസി. എക്സൈസ് ഇൻസ്പെക്ടർ എസ്.അക്ബറിന്റെ നേതൃത്വത്തിൽ ഇന്നലെ വെളുപ്പിന് 1.30ന് നടത്തിയ പരിശോധനയിലാണ് കലവൂർ പ്രീതികുളങ്ങര പട്ടമട വീട്ടിൽ പ്രവീൺ , കലവൂർ കോർത്തുശ്ശേരി പുത്തൻപുരയ്ക്കൽ വീട്ടിൽ സെബിൻ സൈമൺ എന്നിവരെ അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്നും 5 ലിറ്റർ ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. സ്ഥലത്തുണ്ടായിരുന്ന അക്ഷയ്, ജിതിൻ എന്നിവർ ഓടിരക്ഷപ്പെട്ടു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ.പ്രവീൺ, പ്രിവന്റിവ് ഓഫീസർ ജോസ് വി.പി, റിനീഷ് സി,ബിയാസ് ബി. എം,വിജി എം.വി,സിവിൽ എക്സൈസ് ഓഫീസർ മുസ്തഫ എച്ച് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.