tur

തുറവൂർ: ഓൾ കൈരളി ഓട്ടോ ടാക്സി യൂണിയന്റെ പ്രഥമ ജില്ലാ മീറ്റ് പട്ടണക്കാട്ട് നടന്നു. എം.വി.ഡി അമ്പലപ്പുഴ ഓഫീസിലെ എ.എം.വി.ഐ റോണി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് നന്ദു പാതിരാപ്പള്ളി അദ്ധ്യക്ഷനായി. പട്ടണക്കാട് എസ്.ഐ രാജേന്ദ്രൻ, എ.എം.വി.ഐ നെജീബ്, യൂണിയൻ സംസ്ഥാന സെക്രട്ടറി സുനിൽ തലശേരി, വൈസ് പ്രസിഡന്റ് ഹമീദ് വാണിയംപാറ, ജില്ലാ സെക്രട്ടറി വിജേഷ് അഴീക്കൽ, ട്രഷറർ വിനീത് കളവംകോടം, ജില്ലാ എക്സികുട്ടീവ് അംഗങ്ങളായ റിയാസ് ചന്തിരൂർ, സാബു കടക്കരപ്പള്ളി, സുരേഷ് വാരനാട്, എം.സോമൻ പട്ടണക്കാട് എന്നിവർ സംസാരിച്ചു.