
ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ 'ഡോക്‌സി വാഗൺ' ആലപ്പുഴ നഗരത്തിൽ വിവിധയിടങ്ങളിൽ പര്യടനം നടത്തി. ജനറൽ ആശുപത്രിക്ക് മുന്നിൽ നിന്നാരംഭിച്ച പര്യടനം ഡിവൈ.എസ്.പി മധു ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ.അനു വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കോശി.സി.പണിക്കർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.വേണുഗോപാൽ, നഴ്‌സിംഗ് സൂപ്രണ്ട് റസി.പി.ബേബി, പി.എസ് കെ.ശ്രീലത തുടങ്ങിയവർ സംസാരിച്ചു.