മാവേലിക്കര: നഗരസഭ വാർഡുകളിൽ മഹിളാ കോൺഗ്രസ് വാർഡ് തല കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ പ്രഥമയോഗം നഗരസഭ 10-ാം വാർഡിൽ കെ.പി.സി.സി മെമ്പർ അഡ്വ.യു.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചിത്ര അമ്മാൾ അദ്ധ്യക്ഷയായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ. മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ്, നഗരസഭ വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, മണ്ഡലം പ്രസിഡന്റ് ആനിശാമുവേൽ എന്നിവർ സംസാരിച്ചു.