മാവേലിക്കര: കഥകളി ആസ്വാദകസംഘത്തിന്റെ 40-ാം സ്ഥാപകദിനാചരണത്തോട് അനുബന്ധിച്ച് മൺ മറഞ്ഞ ശ്രേഷ്ഠ കഥകളി കലാകാരൻമാരുടെ സ്മരണ നിലനിറുത്തുന്നതിന് വേണ്ടി പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുന്നു. കഥകളി മേളാചാര്യന്മാരായ വാരാണസി സഹോദരന്മാരുടെയും കലാമണ്ഡലം നാരായണൻ വാരാണസിയുടെയും സ്മരണാർത്ഥം 'വാരാണസി ധ്വനിത്രയ കാസ് പുരസ്‌കാരം', കഥകളി സംഗീതാചാര്യൻ തകഴി കുട്ടൻപിള്ളയുടെ സ്മരണാർത്ഥം 'തകഴി കുട്ടൻപിള്ള സ്മൃതി കാസ് പുരസ്‌കാരം', കഥകളി നാട്യാചാര്യൻ കലാമണ്ഡലം പന്തളം കേരളവർമ്മയുടെ സ്മരണാർത്ഥം 'കലാമണ്ഡലം പന്തളം കേരളവർമ്മ സ്മൃതി കാസ് പുരസ്‌കാരം' എന്നീ പുരസ്‌കാരങ്ങളാണ് ഏർപ്പെടുത്തിയത്. ആസ്വാദകസംഘം പ്രസിഡന്റ് ജെ.ഗോപകുമാറിന്റെ അദ്ധയക്ഷതയിൽ കൂടിയ നിർവ്വാഹക സമിതി യോഗത്തിൽ സെക്രട്ടറി ടി.രാധാകൃഷ്ണപിള്ള, ട്രഷറർ ആർ.ജയകുമാർ, വൈസ് പ്രസിഡന്റ് കെ.ഗോപിനാഥ്, കെ.മോഹനൻ ഉണ്ണിത്താൻ, എൻ.ശ്രീധരൻനായർ, കെ.പി.സുകുമാരൻ, ശംഭുനമ്പൂതിരി, ഇ.ഗോവിന്ദൻ നമ്പൂതിരി, ആർ.ഹരികുമാർ, രാധാകൃഷ്ണൻ കല്ലംകര എന്നിവർ പങ്കെടുത്തു.