ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി. കെ മാധവ മെമ്മോറിയൽ കോളേജ് പുസ്തകോത്സവം സംഘടിപ്പിക്കും. ദേശീയ വായനാവാരത്തോടനുബന്ധിച്ച് 14, 15 തീയതികളായി കോളേജ് ലൈബ്രറിയും റീഡിംഗ് ക്ലബും സംയുക്തമായാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കോളേജ് ലൈബ്രറിയിൽ വച്ചാണ് പുസ്തകോത്സവം നടക്കുന്നത്.