ഹരിപ്പാട്: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക, എൻ.എം.എം.എസിലെ അപാകത പരിഹരിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം വർദ്ധിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ചേപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേപ്പാട് പോസ്റ്റാഫീസ് പടിക്കൽ ധർണ്ണ നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്. പവനനാഥൻ ഉദ്ഘാടനംചെയ്തു. യൂണിയൻ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി ടി.സുരേന്ദ്രൻ, ഏരിയാ പ്രസിഡന്റ് ബിന്ദുരാജേന്ദ്രൻ, ജി. ഉണ്ണികൃഷ്ണൻ, ജോൺ ചാക്കോ,ഹരിദാസ് എന്നിവർ സംസാരിച്ചു.