bodhavalkaranam-

മാന്നാർ: കുടുംബശ്രീ സി.ഡി.എസ് ജൻഡർ റിസോഴ്സ് സെന്ററും നാലാംവാർഡ് എ.ഡി.എസും സംയുക്തമായി പാവുക്കര കരയോഗം യു.പി സ്‌കൂളിൽ രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്‌ ഉദ്‌ഘാടനം ചെയ്തു. എ.ഡി.എസ് വൈസ് പ്രസിഡന്റ്‌ വസന്ത കുമാരി അദ്ധ്യക്ഷയായി.കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ നേതൃത്വം നൽകി. സി.ഡി.എസ് ചെയർപേഴ്സൻ ഗീത ഹരിദാസ്, അംഗം അനീഷ എന്നിവർ സംസാരിച്ചു. ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ച വന്ദന വിശ്വനാഥിനെ ആദരിച്ചു. ഉഷാകുമാരി സ്വാഗതവും ഷിജി പ്രസാദ് നന്ദിയും പറഞ്ഞു.