ഹരിപ്പാട്: കാട്ടിൽ മാർക്കറ്റിലെ വാഗ്ഭടാനന്ദ വായനശാലയിൽ 17ന് വൈകിട്ട് 4ന് സാഹിത്യകാരൻ ജയമോഹനൻ എഴുതിയ നൂറു സിംഹാസനങ്ങൾ എന്ന പുസ്തകം ചർച്ച ചെയ്യും. ചർച്ച ലൈബ്രററി കൗൺസിൽ ജില്ലാ സെക്രട്ടറി തിലക് രാജ്. ടി ഉദ്ഘാടനം ചെയ്യും. അഡ്വ. ശ്രീജേഷ് ബോൺസലെ പുസ്തകം പരിചയപ്പെടുത്തും. കവയിത്രി ശെൽവറാണി അവലോകനം നടത്തും. ഡി. രഘു അദ്ധ്യക്ഷത വഹിക്കും.