
ഹരിപ്പാട്: മുതുകുളം 731-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം പ്രസിഡന്റ് എസ്.എസ് .സുനിൽ സൂര്യമംഗലം ഉദ്ഘാടനം ചെയ്തു. മുതിർന്ന സഹകാരിയും മുൻഭരണസമിതി അംഗവുമായ കെ.സുദിനനെ ചടങ്ങിൽ ആദരിച്ചു .മികച്ച അംഗസഹകാരിയായി തിരഞ്ഞെടുത്ത ഷിബു.വിയെയും മികച്ച കർഷക അംഗമായി തിരഞ്ഞെടുത്ത കുഞ്ഞുമോൻ ജോണിനെയും ആദരിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . പതിനഞ്ചോളം അംഗങ്ങൾക്ക് ചികിത്സാ സഹായം നൽകി. ഭരണ സമിതി അംഗങ്ങളായ കെ. .സി.തോമസ്, പി .എസ്.അജിമോൻ, എസ് .ബസന്ത് , രജിതാ ചിത്രഭാനു, റീന ഷാജി, സെക്രട്ടറി എൽ. രേഖ തുടങ്ങിയവർ സംസാരിച്ചു